പൊതുമേഖലാ ബാങ്കുകള്‍ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം

Friday 10 March 2017 9:58 pm IST

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ മുഖേന നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ ചില ബാങ്ക് മാനേജര്‍മാരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഭാരതീയ ജനതാ ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റി യോഗം ആരോപിച്ചു. ഇത്തരം ബാങ്ക് മാനേജര്‍മാര്‍ക്കെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതികള്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ക്ക് മാത്രം വീതംവെച്ച് നടപ്പാക്കുന്നതിനെതിരെയും യോഗം പ്രതിഷേധിച്ചു. കണ്ണൂരില്‍ വീണ്ടും അക്രമം അഴിച്ചുവിടാനുള്ള സിപിഎം നീക്കം പ്രതിഷേധാര്‍ഹമാണെന്നും തളാപ്പില്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ടുള്‍പ്പെടെയുള്ളവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റുചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എം.കെ.വിനോദ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ഗംഗാധരന്‍, എം.എസ്.രവീന്ദ്രന്‍, പി.ഗോവിന്ദന്‍, കെ.വി.കെ.വിജയകുമാര്‍, കെ.പി.അശ്വിനികുമാര്‍, എം.അനീഷ് കുമാര്‍, സി.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.