അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 2 മുതല്‍

Friday 10 March 2017 9:57 pm IST

വളപട്ടണം: കേരള സെവന്‍സ് ഫുട്‌ബോല്‍ അസോസിയേഷന്റെ അഗീകാരത്തോടെ എപിഎസ് വളപട്ടണത്തിന്റെ ആഭിമുഖ്യത്തില്‍ ആറാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വളപട്ടണം പഞ്ചായത്ത് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ ഏപ്രില്‍ 2 മുതല്‍ 16 വരെ നടക്കും. 50000 രൂപ പ്രൈസ്മണി നല്‍കുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് പ്രശസ്ത ഗായകന്‍ കണ്ണൂര്‍ സലീം സ്മാരക സ്വര്‍ണ്ണക്കപ്പും രണ്ടാസ്ഥാനക്കാര്‍ക്ക് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും വളപട്ടണം സ്‌ട്രൈക് ബ്രദേര്‍സ് ക്ലബ്ബിന്റെ ആദ്യകാല സെക്രട്ടറിയുമായിരുന്ന പോണ്ടിച്ചേരി അഹമ്മദ് സ്മാരക സ്വര്‍ണ്ണക്കപ്പും നല്‍കും. വിവിധ ടിമുകളില്‍ ഐഎസ്എല്‍, സന്തോഷ് ട്രോഫി താരങ്ങള്‍ ബൂട്ടണിയും. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ചേര്‍ന്ന യോഗത്തില്‍ ഷാജഹാന്‍ (ചെയര്‍മാന്‍), ഫയാസ് (കണ്‍വീനര്‍) നൗഷാദ് (ട്രഷറര്‍), സലീം (ഫിനിഷ്യല്‍ ചെയര്‍മാന്‍), വാജിദ് (പബ്ലിസിറ്റി കണ്‍വീനര്‍), ഹുസൈന്‍ (ഗൗണ്ട് കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. രക്ഷാധികാരികളായി പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.മനോരമ, വൈസ് പ്രസിഡണ്ട് ടി.പി.അശ്രഫ്, മുജീബ്, ടി.പി.ഷാഹിദ്, എ.എന്‍.സലീം, കെ.പി.ഷക്കീല്‍, എല്‍.വി.മുഹമ്മദ്, കെ.താഹ, ഷമിയാസ് മഹമൂദ്, എ.പി.സിദ്ധിക്ക്, വി.പി.നൗഷാദ്, എം.അബ്ദുള്‍ മുനീര്‍, കെ.എം.മുസ്തഫ, എന്‍.പി.സമദ്, സലാം ഹാജി, പി.വി.താജു എന്നിവരെയും തിരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.