ശാസ്താംകോട്ട: അഴീക്കല്‍ സദാചാരഗുണ്ടാവിളയാട്ടത്തിന് ഇരയായ പെണ്‍കുട്ടിക്ക് വധഭീഷണി. പ്രതികളായവരുടെ കൂട്ടാളികള്‍ പെണ്‍കുട്ടിയുടെ പിതാവിന് നേരെയാണ് വധഭീഷണി മുഴക്കിയത്.
കഴിഞ്ഞദിവസം തഴവ കല്ലൂര്‍മുക്കിന് സമീപമാണ് സംഭവം.
ശൂരനാട് സ്വദേശിയായ യുവതിയുടെ പിതാവ് ഓച്ചിറ ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ പിന്തുടര്ന്നെത്തിയ നാലംഗസംഘം നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. അന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന പാലക്കാട് സ്വദേശിയായ യുവാവിന്റെ ആത്മഹത്യക്ക് ശേഷം കേസ് കൂടുതല്‍ ശക്തമാക്കാന്‍ യുവതി മുന്നിട്ടിറങ്ങി എന്നാരോപിച്ചാണ് വധഭീഷണി.
യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശൂരനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി വ്യാപകഅന്വേഷണം നടത്തിയെങ്കിലും ഇന്നലെ വൈകിയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: