എബിവിപി പ്രവര്‍ത്തകന് എസ്എഫ്‌ഐ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനം

Friday 10 March 2017 10:21 pm IST

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ എബിവിപി പ്രവര്‍ത്തകന് എസ്എഫ്‌ഐയുടെ ക്രൂരമര്‍ദ്ദനം. പരിക്കേറ്റ പ്രവര്‍ത്തകന് നെയ്യാറ്റിന്‍കര ജനറല്‍ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു. ഇന്നലെ രാവിലെ 10 ന് നെയ്യാറ്റിന്‍കര ബസ്സ്സ്റ്റാന്‍ഡിലായിരുന്നു എസ്എഫ്‌ഐയുടെ ഗുണ്ടാവിളയാട്ടം. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും എബിവിപി പ്രവര്‍ത്തകനുമായ പാലിയോട് കരിക്കറത്തല കൃഷ്ണവിലാസത്തില്‍ ശ്രീജിഷ്(21) ആണ് എസ്എഫ്‌ഐ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. കോളേജിലേക്ക് പോകുന്നതിന് നെയ്യാറ്റിന്‍കര ബസ്സ്സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. എസ്എഫ്‌ഐ നേതാക്കളായ ആലുമൂട് സ്വദേശി വിശാഖ്, അമരവിള സ്വദേശി അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായെത്തിയ സംഘം ശ്രീജിഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പ് കമ്പികൊണ്ട് അടിയേറ്റ ശ്രീജിഷ് നിലത്തുവീണു. വീണ ശ്രീജിഷിനെ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. ഒരു വിദ്യാര്‍ഥിയെ സംഘംചേര്‍ന്ന് മര്‍ദ്ദിക്കുന്നതുകണ്ട ജീവനക്കാരും നാട്ടുകരും ഇടപെട്ട് എസ്എഫ്‌ഐ ഗുണ്ടകളില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശ്രീജിഷിനെ നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ എബിവിപി പ്രവര്‍ത്തകനായതിന്റെ പേരില്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എബിവിപി-ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. അധികൃതരുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ശ്രീജിഷിനെ ചികിത്സയ്ക്ക് വിധേയനാക്കി വാര്‍ഡിലേക്ക് മാറ്റിയത്. എബിവിപി പ്രവര്‍ത്തകന് ചികിത്സനിഷേധിച്ച ആശുപത്രി അധികൃതരുടെ നിലപാടിനെതിരെ എച്ച്എംസി അംഗവും ബിജെപി മണ്ഡലം വൈസ്പ്രസിഡന്റുമായ മഞ്ചന്തല സുരേഷ് പ്രതിഷേധിച്ചു. നെയ്യാറ്റിന്‍കര പോലീസ് കേസ്സെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.