തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന്റെ നൂറ്റിയമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംസ്കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. ജി. പ്രഭ സംവിധാനം ചെയ്ത സംസ്കൃത സിനിമ ‘ഇഷ്ടി’ പ്രദര്‍ശിപ്പിച്ചു. നിള തീയറ്ററില്‍ നടന്ന പ്രദര്‍ശനത്തിന് പ്രമുഖരടക്കം നിറഞ്ഞ സദസ്സാണുണ്ടായിരുന്നത്. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായിരുന്നു ‘ഇഷ്ടി’.
നിള തീയറ്ററില്‍ നടന്ന ചടങ്ങില്‍ യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം.എസ്. വിനയചന്ദ്രന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സിനിമയുടെ സംവിധായകന് ഡോ. ജി. പ്രഭയെ പ്രശസ്ത സാഹിത്യകാരന് പെരുമ്പടവം ശ്രീധരന് ആദരിച്ചു. ഗാനരചയിതാവ് പൂവ്വച്ചല്‍ ഖാദര്‍, സംസ്കൃതവിഭാഗം തലവന്‍ ഡോ. കെ. രവീന്ദ്രന്, കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.എസ്. ബിന്ദുശ്രീ എന്നിവര്‍ പങ്കെടുത്തു.
സിനിമാ പ്രദര്‍ശനത്തിനു ശേഷം കോളേജില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ ഡോ. ജി. പ്രഭ, ഡോ. രാജാവാര്യര്‍, ഡോ. ടി.ജി. ശൈലജ, ഡോ. ഇ.എന്‍. ഈശ്വരന്, ഡോ. ആനന്ദ് ദിലീപ് രാജ്, ഡോ. കെ. രാജേന്ദ്രന് എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: