ഗ്യാസ് ചോര്‍ച്ച: ഒഴിവായത് വന്‍ ദുരന്തം

Friday 10 March 2017 10:24 pm IST

കാട്ടാക്കട: ഗ്യാസ് കുറ്റി തുറക്കുന്നതിനിടയില്‍ അമിതമായുണ്ടായ ചോര്‍ച്ച കോളനിക്കാരെ പരിഭ്രാന്തിയിലാക്കി. കോട്ടൂര്‍ മുണ്ടണി ലക്ഷംവീട് കോളനിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. കോളനിയിലെ മഞ്ചുവിന്റെ വീട്ടില്‍ കൊണ്ടുവന്ന ഗ്യസ് കുറ്റിയാണ് അമിതമായി ചോര്‍ന്നത്. കുറ്റിച്ചലില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഗ്യസിന്റെ കൃഷ്ണമ്മാസ് ഏജന്‍സിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് വീട്ടില്‍ വച്ച് തുറക്കുകയായിരുന്നു. ഗ്യസ് പടര്‍ന്നതോടെ നിലവിളിയോടെ കോളനിയിലെ വീടുകളില്‍ നിന്ന് താമസക്കാര്‍ ഇറങ്ങിയോടി. പരിസരവാസികളെ പരമാവധി ഒഴിപ്പിച്ച് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. കാട്ടാക്കടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി ഗ്യസ് സിലിണ്ടര്‍ ആളൊഴിഞ്ഞ റബ്ബര്‍ പുരയിടത്തില്‍ വച്ച് വെള്ളം ഒഴിച്ച് ചോര്‍ച്ച ഒഴിവാക്കി. വലിയൊരു ദുരന്തമാണ് നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും ഇടപെടലിലൂടെ ഒഴിവായത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.