തിരുവനന്തപുരം: കേരളത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് എതിരെയും ഇതര സാമൂഹ്യ തിന്മകള്‍ക്കെതിരെയും എഴുത്തുകാരികള്‍ ശക്തമായി പ്രതികരിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യണമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ മാനസിദേവി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച വനിതാ എഴുത്തുകാരുടെ സംഗമം, ‘നാരിചേതന’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തിരുവനന്തപുരം വൈഡബ്ല്യുസിഎ പ്രസിഡന്റ് ലാലിതോമസ് അധ്യക്ഷത വഹിച്ചു.
കേന്ദ്രസാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം ഡോ. കായംകുളം യൂനൂസ്, എഴുത്തുകാരായ പ്രൊഫ. എ. ഹൈറുന്നിസ, ഡോ. ബെറ്റിമോള്‍ മാത്യു, ഷാമില ഷൂജ, ജസീന്താ മോറിസ്, ജി. നവനീത, കോ-ഓര്‍ഡിനേറ്റര്‍ കെ. ബാബുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: