കാട്ടാക്കട: ഒടുവില്‍ കെഎസ്ആര്‍ടിസിക്ക് ബോധോദയം. കാട്ടാകട ഡിപ്പോയില്‍ നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസിന് ഇന്നലെ അധികൃതരുടെ പച്ചക്കൊടി. ഇന്നലെ രാവിലെ നാലുമണിക്കാണ് സര്‍വീസ് തുടങ്ങിയത്.
ആര്യനാട്-നെടുമങ്ങാട്-കൊട്ടാരക്കര-കോട്ടയം-വൈറ്റില വഴിയാണ് ബസ് അമൃത ആശുപത്രിയിലെത്തിച്ചേരുക. ജില്ലയില്‍ നിന്നുള്ള ആദ്യ അമൃത സര്‍വീസ് ആണ് ഇന്നലെ കാട്ടാക്കട ഡിപ്പോയില്‍ നിന്നാരംഭിച്ചത്. നിരവധി തവണ ആര്യനാട് നെടുമങ്ങാട് വഴി എറണാകുളത്തേക്കു ബസ് സര്‍വീസ് വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും പല കാരണങ്ങള്‍ നിരത്തി ചീഫ് ഓഫീസ് ഈ ആവശ്യം അവഗണിച്ചിരുന്നു. എന്നാലിപ്പോള്‍ സ്വകാര്യ ബസ് കമ്പനി സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചതോടെയാണ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ തിടുക്കപ്പെട്ട് സര്‍വീസിന് അനുമതി നല്‍കിയത്.
ഇന്നലെ പുലര്‍ച്ചെ നാലിന് കാട്ടാക്കടയില്‍ നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് ആരംഭിച്ച കെഎസ്ആര്‍റ്റിസി ബസ് സര്‍വീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: