വിഴിഞ്ഞം: വനിതാ വികസന കോര്പ്പറേഷന്, കില എന്നിവയുടെ സഹായത്തോടെ പൂവാര്‍, കരുംകുളം ഗ്രാമപഞ്ചായത്തുകളും ചപ്പാത്ത് ശാന്തിഗ്രാമും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീ-പുരുഷ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ശോഭാകോശി ഉദ്ഘാടനം ചെയ്തു. കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് ജി. ഹെസ്റ്റിന്‍ അദ്ധ്യക്ഷനായിരുന്നു. ഗവണ്മെന്റ് പ്ലീഡര്‍ റ്റി. ഗീനാകുമാരി മുഖ്യപ്രഭാഷണം നടത്തി. വിവിധ പദ്ധതികളുടെ ഉദ്ഘാടനം പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിസ്തി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്യദേവന്‍, ഇ. മോനിസ്, ഫാ ലെനിന് രാജ്, ഫാ മോന് ഇ. വില്‍ഫ്രഡ്, ഫാ കെ.ജെ. തോമസ്. ആര്. സജു എന്നിവര്‍ നിര്‍വഹിച്ചു. വിവിധ രംഗങ്ങളിലെ മികവിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: