ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി വിജയം ഉറപ്പിച്ചതോടെ ബിജെപിയുടെ ലഖ്നൗ ആസ്ഥാനം ആഘോഷത്തിമിര്‍പ്പിലാണ്. വര്‍ണങ്ങള്‍ വാരിവിതറിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷങ്ങള്‍ മുന്നേറുകയാണ്.
സമാജ്വാദി-കോണ്‍ഗ്രസ് സഖ്യം പ്രചരണ രംഗത്ത് ഏറെ മുന്നിലായിരുന്നുവെങ്കിലും അതൊന്നും വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല. നൂറു കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം ഒത്തുകൂടി ആഹ്ലാദ പ്രകടനം നടത്തുകയാണ്.
മുന്നൂറിന് മുകളില്‍ സീറ്റുകള്‍ നേടുമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തുടക്കം മുതല്‍ പറഞ്ഞിരുന്നത്. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ അമിത്ഷായുടെ വാക്കുകള്‍ ശരിവയ്ക്കുന്ന പ്രകടനം തന്നെയാണ് ദൃശ്യമായത്.
ബിഎസ്പിക്കും എസ്പിക്കും കോണ്‍ഗ്രസിനും ഉത്തര്‍പ്രദേശില്‍ യാതൊരു ചലനവും ഉണ്ടാക്കാന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: