വാഷിംഗ്ടണ്‍: വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്ക് നാസ പര്യവേക്ഷണത്തിനൊരുങ്ങുന്നു. യൂറോപ്പ ക്ലിപ്പര്‍ എന്നാണ് ഈ പര്യവേക്ഷണ ദൗത്യം അറിയപ്പെടുക.
2020ലാണ് നാസ പര്യവേക്ഷണ പേടകമായ ‘ജൂണോ’ വിക്ഷേപിക്കുക. നിരവധി വര്‍ഷങ്ങളെടുത്തേ ഈ ബഹിരാകാശ പേടകത്തിന് വ്യാഴത്തിന്റെ ഭ്രമണ പഥത്തില്‍ എത്താന്‍ സാധിക്കൂ.
യൂറോപ്പ വാസയോഗ്യമാണോ എന്നു കണ്ടെത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. മഞ്ഞുപാളികളാല്‍ മൂടപ്പെട്ട യൂറോപ്പയുടെ ഉപരിതലത്തിനു താഴെ സമുദ്രസാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: