ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹരീഷ് റാവത്തിന് രണ്ട് മണ്ഡലങ്ങളിലും വന്‍ പരാജയം. ഹരിദ്വാര്‍ റൂറല്‍, കിച്ച എന്നിവിടങ്ങളിലാണ് ഹരീഷ് റാവത്ത് മത്സരിച്ചത്. ഹരിദ്വാര്‍ റൂറലില്‍ ഹരീഷ് റാവത്ത് ആകെ വോട്ടിന്റെ 38.36 ശതമാനം മാത്രമാണ് നേടിയത്.
70 മണ്ഡലങ്ങളുള്ള ഉള്ള ഉത്തരാഖണ്ഡില്‍ കടുത്ത പോരാട്ടമാണ് നടന്നത്. ഉത്തരാഖണ്ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. 48 സീറ്റിന്റെ ഭൂരിപക്ഷത്തോടെ വന്‍ മുന്നേറ്റമാണ് ബിജെപി ഇവിടെ കാശ്ചവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: