ന്യൂദല്‍ഹി: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭെജ്ജി പോലീസ് സ്റ്റേഷന് പരിധിയില്‍ രാവിലെ 9.15ഓടെയാണ് ആക്രമണമുണ്ടായത്.
കൊല്ലപ്പെട്ട ജവാന്മാരുടെ തോക്കുകളും വയര്‍ലെസ്സ് സെറ്റുകളും മാവോയിസ്റ്റുകള്‍ അപഹരിച്ചു. പരിക്കേറ്റവരെ പ്രത്യേക ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: