കൊല്ലം: ശബരിമലയിലേതടക്കം ക്ഷേത്രങ്ങളിലെ കീഴ്വഴക്കങ്ങളും ആചാരങ്ങളും അട്ടിമറിക്കാനാണ് ചില കേന്ദ്രങ്ങളില്‍ നീക്കം നടക്കുന്നതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. പൊങ്കാലദിനത്തില്‍ അപ്രതീക്ഷിതമായി ക്ഷേത്രത്തിലെത്തിച്ചര്ന്ന പ്രസിഡന്റിന് ഭാരവാഹികള്‍ നല്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശബരിമല ക്ഷേത്രം 365 ദിവസവും തുറന്നുവെക്കാന്‍ മുഖ്യമന്ത്രി നല്കിയ നിര്‍ദേശത്തെ അപ്പോള്‍ തന്നെ ചോദ്യം ചെയ്ത ആളാണ് താന്‍. ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാനും സമൂഹത്തെ മുന്നോട്ടു നയിക്കാനും ക്ഷേത്ര’രണസമിതികള്ക്കും ഭക്തസമൂഹത്തിനും ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആഘോഷസമിതി ചെയര്മാന് എസ്.എം. വെങ്കിടനാരായണന്‍ പൊന്നാട ചാര്‍ത്തി അദ്ദേഹത്തെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: