പാരിപ്പള്ളി: കല്ലുവാതുക്കല്‍ പഞ്ചായത്തിലെ പുതിയപാലത്ത് തെരുവ് നായ ആക്രമണത്തില്‍ ഗര്‍ഭിണിയായ ആട് മരിക്കുകയും മറ്റൊന്ന് ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. പുതിയപാലം തൊടുവക്കാട് വീട്ടില്‍ സുരേന്ദ്രന്‍പിള്ളയുടെ തൊഴുത്തില്‍ കെട്ടിയിരുന്ന ആടുകളെയാണ് കഴിഞ്ഞദിവസം വെളുപ്പിന് നായ്ക്കള്‍ ആക്രമിച്ചത്. അവശനിലയിലായ ആടിന് കല്ലുവാതുക്കല്‍ മൃഗാശുപത്രി അധികൃതരെത്തി ചികിത്സ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: