കൈലാഷ് സത്യാര്‍ത്ഥിയുടെ നൊബേല്‍ പുരസ്‌കാര സാക്ഷ്യപത്രം തിരികെ കിട്ടി

Tuesday 13 June 2017 11:28 pm IST

കൈലാഷ് സത്യാര്‍ത്ഥി

ന്യൂദല്‍ഹി: കൈലാഷ് സത്യാര്‍ത്ഥിയുടെ മോഷണം പോയ നൊബേല്‍ പുരസ്‌കാര സാക്ഷ്യപത്രം തിരികെ കിട്ടി. തെക്കു-കിഴക്കന്‍ ദല്‍ഹിയിലെ സംഘം വിഹാറിനടുത്തുളള വനത്തില്‍ നിന്നാണ് സാക്ഷ്യപത്രം കണ്ടെടുത്തത്.

മോഷണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 12ന് 3 പേരെ അറസ്റ്റു ചെയ്തിരുന്നു. ഫെബ്രുവരി 6-ാം തീയതി രാത്രിയാണ് സത്യാര്‍ത്ഥിയുടെ ദല്‍ഹിയിലെ വസതിയില്‍ നിന്ന് നൊബേല്‍ സാക്ഷ്യപത്രവും മറ്റ് വിലപിടിപ്പുളള വസ്തുക്കളും മോഷണം പോയത്.

2014ലെ സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരം പാകിസ്ഥാന്റെ മലാല യൂസഫ് സായിയും
സത്യാര്‍ത്ഥിയും പങ്കിടുകയായിരുന്നു. യഥാര്‍ത്ഥ നൊബേല്‍ പുരസ്‌കാരം രാഷ്ട്രപതിഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.