കണ്ണൂര്‍: വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്റ്റില്‍ ദൃശ്യമാധ്യമങ്ങളെ ഉള്‍പ്പെടുത്തുക, കരാര്‍ നിയമിതരെയും വേജ് ബോര്‍ഡിന്റെ പരിധിയിലാക്കുക, പുതിയ വേജ് ബോര്‍ഡ് പ്രഖ്യാപിക്കുക, മാധ്യമ തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ 10.30 ന് ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ട്രേഡ് യൂണിയന് നേതാക്കളായ കെ.പി.സഹദേവന് (സിഐടിയു), കെ.സുരേന്ദ്രന് (ഐഎന്‍ടിയുസി), അഡ്വ.കെ.ടി.സുരേഷ്കുമാര്‍ (ബിഎംഎസ്), താവം ബാലകൃഷ്ണന് (എഐടിയുസി), എന്‍.എ.കരിം (എസ്ടിയു) തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: