തലശ്ശേരി: മുസ്ലിംലീഗ് അഖിലേന്ത്യനേതാവും എം.പിയുമായിരുന്ന അന്തരിച്ച ഇ.അഹമ്മദിന്റെ പേരില്‍ തലശ്ശേരിയില്‍ ആംബുലന്‍സ് പുറത്തിറങ്ങി. തലശ്ശേരിയിലും പരിസരത്തുമുള്ള ഒരു കൂട്ടം സേവനസന്നദ്ധരായ യുവാക്കളുടെ കൂട്ടായ്മയില്‍ രൂപം കൊണ്ട ഗ്രീന്‍വിങ്ങ്സ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് ആംബുലന്‍സ് സൗകര്യം ഒരുക്കിയത്. സൊസൈറ്റിയുടെയും ആംബുലന്‍സ് സര്‍വ്വീസിന്റെയും ഔപചാരികമായ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
അഡ്വ.പി.വി സൈനുദ്ദീന്‍ ഇ.അഹമ്മദ് സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ഓക്സിജന്‍ കിറ്റ് പി.കുഞ്ഞിമുഹമ്മദിന് നല്കി എ.പി മഹമൂദ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം എന്‍.മഹമൂദ് നിര്‍വഹിച്ചു. അഡ്വ.കെ.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. റഹീസ് അഹമദ്, ഡോ.രാജീവ് നബ്യാര്, കെ.കെ മുഹമ്മദ്, എ.കെ.ആബൂട്ടിഹാജി, ഡോ.സി.പി.നാസിമുദീന്, ഡോ.സി.ഒ.ടി മുസ്തഫ, സി.കെ.പി.മമ്മു, തസ്ലീം ചേറ്റംകുന്ന്, പി.പി.സാജിദ, ജാസര്‍ എന്നിവര്‍ സംസാരിച്ചു. എ.കെ.മുസ്തഫ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: