പയ്യന്നൂര്‍: യുവശില്പി ഉണ്ണി കാനായിക്ക് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കലാ വിഭാഗത്തിലെ മികവിനുള്ള പുരസ്കാരമായ യുവപ്രതിഭാ പുരസ്കാരം ലഭിച്ചു. 14ന് വൈകുന്നേരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാര സമര്‍പ്പണം നടത്തും. അരലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. കടന്നപ്പള്ളി വിഎച്ച്എസ്എസിലെ എഴുത്തച്ഛന് പ്രതിമ, ഏറ്റുകുടുക്ക സ്കൂളിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രതിമ, പാത്തുമ്മയുടെ ആട്, പഴയങ്ങാടിയിലെ ഈജിപ്ഷ്യന്‍ ഗുഹാ ശില്പം, വെള്ളോറ സ്കൂളിലെ രവീന്ദ്രനാഥ ടാഗോര്‍, തൃശ്ശൂര്‍ പടിഞ്ഞാറെപടിയിലെ തിരുവനന്തപുരത്തെ എകെജി, തലശ്ശേരിയിലെ എപിജെ അബ്ദുള്‍ കലാം എന്നീ ശില്പങ്ങള് നിര്‍മ്മിച്ചത് ഉണ്ണി കാനായി ആണ്. ഇതുകൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ക്ഷേത്ര കവാടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. പരേതനായ പ്രശസ്ത ശില്പി കുഞ്ഞിമംഗലം നാരായണന്‍മാസ്റ്ററുടെ ശിക്ഷണത്തില്‍ ശില്പകലയില് പ്രാവീണ്യം നേടിയ ഉണ്ണി കഴിഞ്ഞ പത്ത് വര്ഷത്തിനിള്ളില് ഒട്ടേറെ ശില്പങ്ങള് നിര്‍മ്മിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: