കൊച്ചി: ജസ്റ്റിസ് നവനീതി പ്രസാദ് സിംഗിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. പട്ന ഹൈക്കോടതി ജഡ്ജിയായിരുന്നു അദ്ദേഹം. കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.
2004ല്‍ പാട്ന ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷക പദവി ലഭിച്ച നവനീതി പ്രസാദ് സിംഗ് 2006 ലാണ് ജഡ്ജിയായത്. കേരള ചീഫ് ജസ്റ്റിസായിരുന്ന മോഹന്‍ എം. ശാന്തന ഗൗഡര്‍ സുപ്രീംകോടതിയിലെത്തിയതിനെത്തുടര്ന്നാണ് പുതിയ നിയമനം. മധ്യപ്രദേശ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.2017 നവംബര്‍ 5 നാണ് നവനീതി പ്രസാദ് വിരമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: