ന്യൂദല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിക്ക് ഓസ്ട്രേലിയന്‍ ഫോക്സ് സ്പോര്‍ട്സ് ചാനലിന്റെ പരിഹാസം.ഫെയ്സ് ബുക്ക് പോസ്റ്റില്‍ പൂച്ച, കരടി , പട്ടി തുടങ്ങിയ മൃഗങ്ങള്‍ക്കൊപ്പം കോഹ്ലിയുടെ ചിത്രവും വോട്ടിനിട്ട് മികച്ച വില്ലനെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടായിരുന്നു പരിഹാസം.
‘വീറ്റല് ഓഫ് ദ വീക്ക് ് പരിപാടിയുടെ ഭാഗമായാണ് കോഹ്ലിയുടെ ചിത്രം ഉപയോഗിച്ചത്.അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങള്‍ വീറ്റല് ഓഫ് ദ വീക്ക് പരിപാടി തിരിച്ചുവരുന്നതിന് പ്രേരണയായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കുട്ടികള്‍ മുത്തഛ്ചന്മാരോട് ചോദിക്കണം.ബാക്കില്ലൊവര്ക്കും അറിയാവുന്ന കാര്യമാണിതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
2013ലാണ് ഫോക്സ് സ്പോര്‍ട്സ് ചാനല്‍ ‘വീറ്റല് ഓഫ് ദ വീക്ക് ‘പരിപാടി തുടങ്ങിയത്.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ പത്രമായ ഡെയ്ലി മിറര്‍ കോഹ്ലിക്കും കോച്ച് അനില്‍ കുംബെളെയ്ക്കുമെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.കോഹ്ലി ഓസ്ട്രേലിയന്‍ ഓഫീഷ്യല്‍സിനെ കുപ്പികൊണ്ട് അടിച്ചെന്നും കുംബെ്ളെ ഓഫീഷ്യല്‍സിന്റെ മുറിയിലേക്ക് ഇടിച്ചുകയറിയെന്നും പത്രം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: