ആലപ്പുഴ: സാധാരണക്കാരന്റെ ജീവിത പുരോഗതി ലക്ഷ്യമാക്കി ധീരമായ തീരുമാനങ്ങളെടുക്കുന്ന പ്രധാനമന്ത്രിക്കെതിരെ നടത്തിയ കള്ള പ്രചാരണത്തിനുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പു ഫലമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്.
രാഹുല്‍ – അഖിലേഷ് സഖ്യത്തെ പരാജയപ്പെടുത്തി വിസ്മയകരമായ വിജയം നേടിയത് യുപിയിലെ ജനങ്ങള്‍ നരേന്ദ്ര മോദിയില്‍ അര്‍പ്പിച്ച വിശ്വാസമാണ്. മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ബിജെപി നേടിയ വിജയം ആ സമൂഹത്തിനിടയിലെ മാറ്റത്തിന്റെ സൂചനയാണ്.
ഇടത് കക്ഷികള്‍ രാജ്യത്ത് അപ്രസക്തമാണെന്ന സന്ദേശം നല്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലും ബിജെപി അനുകൂല ചലനങ്ങള്‍ ശ്രിഷ്ട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: