മുഹമ്മ: പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റാന്‍ സര്‍ക്കാരിന് പണം പ്രശ്നമല്ലെന്ന് മന്ത്രി തോമസ് ഐസക്. ആലപ്പുഴ മണ്ഡലത്തിലെ വിവിധ സ്കൂളുകളില്‍ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച്. റഷീദ് അധ്യക്ഷനായി. കലവൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍, പൊള്ളേത്തൈ ഹയര്‍സെക്കണ്ടറി സ്കൂള്‍, കോമളപുരം ലൂഥര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്കൂള്‍ എന്നിവിടങ്ങളിലും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: