പരിശീലനം നല്‍കുന്നു

Tuesday 13 June 2017 11:14 pm IST

കാസര്‍കോട്: കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുളള സംസ്ഥാന സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരോല്പാദക സഹകരണ സംഘം മില്‍ക്ക് ടെസ്റ്റര്‍മാര്‍ക്ക് മൂന്നു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. 16, 17 18 തീയതികളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 16 ന് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ക്ഷീര സംഘത്തില്‍നിന്നും പരിശീലനത്തിന് നിയോഗിച്ചുകൊണ്ടുള്ള കത്തും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579 എന്ന ഫോണ്‍ നമ്പരിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടണമെന്ന് ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.