സര്‍ക്കാര്‍ കൂച്ചുവിലങ്ങ്: വെടിക്കെട്ട് ബഹിഷ്‌ക്കരിച്ച് അന്തിമഹാകാളന്‍കാവ്

Saturday 11 March 2017 10:02 pm IST

ചേലക്കര: അന്തിമഹാകാളന്‍ കാവ് വേലയ്ക്ക് ഇത്തവണ വെടിക്കെട്ട് ഉണ്ടാകില്ല. അനിശ്ചിതത്വത്തിന്റെ പേരില്‍ നീണ്ടുപോകുന്നതല്ലാതെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഇത്തവണ വെടിക്കെട്ട് നടത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ ദേശക്കാര്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേലയുടെ സുഗമമായ നടത്തിപ്പിനായി എക്കാലത്തേയും പോലെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന ദേശകമ്മിറ്റി ഭാരവാഹികള്‍ക്ക് വളരെ മോശമായ അനുഭവമാണ് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വെടിക്കെട്ടിന് അനുമതി നല്‍കിയെന്ന് അവകാശപ്പെടുകയും അതേസമയം നടത്താതിരിക്കാനായി ശ്രമിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. അധികാരിവര്‍ഗ്ഗങ്ങളും,ജനപ്രതിനിധികളും വെടിക്കെട്ടിന്റെ പേര് പറഞ്ഞ് കബളിപ്പിക്കുന്നു. നടത്തിത്തരാമെന്ന് പറയുന്നവര്‍ തന്നെ പരസ്പരം പഴിപറഞ്ഞ് ആഘോഷങ്ങളെ മൂലക്കിരുത്താനാണ് ശ്രമിക്കുന്നത്.ഉത്രാളിക്കാവ് പൂരം പ്രത്യക്ഷ ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.കമ്മിറ്റിക്കാര്‍ക്കെതിരെ കേസ്സെടുക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നു. ശിവകാശി,ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മാര്‍ക്കറ്റായി കേരളത്തിലെ ഉത്സവങ്ങളെ കാണുകയും ആലോബികള്‍ക്ക് വേണ്ടി അച്ചാരപ്പണി നടത്തുകയുമാണ് അധികാരികള്‍. വേല നടത്തിപ്പുകാരായ അഞ്ച്ദേശവേല കമ്മിറ്റികള്‍(ചേലക്കര,കുറുമല,പങ്ങാരപ്പിള്ളി,തോന്നൂര്‍ക്കര,വെങ്ങാനെല്ലൂര്‍)ഇത്തവണ പകല്‍-രാത്രി വെടിക്കെട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് ഭാരവാഹികളായ രാജേഷ് നമ്പ്യാത്ത് (ചെയര്‍മാന്‍,വേല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി)കെ.സന്താനഗോപാലന്‍,സജിത്ത് മേനോന്‍ (ചേലക്കര ദേശം)പി.കെ.സുനില്‍കുമാര്‍(പങ്ങാരപ്പിള്ളി ദേശം),വിജയന്‍ ചാത്തനാത്ത്(കുറുമല ദേശം),ടി.കാര്‍ത്തികേയന്‍(തോന്നൂര്‍ക്കര),ജിതേഷ്, സുബ്രഹ്മണ്യന്‍ വടക്കില്ലം (വെങ്ങാനെല്ലൂര്‍ ദേശം)എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.