കറുകച്ചാല്‍: കോട്ടയം – കോഴഞ്ചേരി റോഡില്‍ കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ ഭാഗത്ത് വാഹനാപകടങ്ങള്‍ തുടര്‍കഥയാകുന്നു. കറുകച്ചാല്‍ മുതല്‍ കൊച്ചുപറമ്പു വരെ അപകട മേഖലയാകുന്നു. ഇവിടെ നിരവധി കൊടും വളവുകളുണ്ട്. ഏതാനും ആഴ്ച മൂന്ന് ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറി ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ബസിനു പിന്നില്‍ ബൈക്ക് ഇടിച്ചു കയറി യുവാവ് മരണപ്പെട്ടു. പനയമ്പാല ചീങ്കണ്ണിക്കല് ഷിജി (38) ആണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് വെട്ടിക്കാവുങ്കലില്‍ തന്നെ ഓട്ടോയ്ക്കു പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റിരുന്നു. ചമ്പക്കര ശ്രീരംഗം ചെമ്പംപതാല് ശ്രീകാന്ത് (35) നാണ് പരിക്കേറ്റത്. ഒരേ സ്ഥലത്ത് ഇത്തരം അപകടങ്ങള്‍ തുടരെയുണ്ടാകുന്നത് ഭീതിയോടെയാണ് നാട്ടുകാര്‍ കാണുന്നത്. അപകടം ഒഴിവാക്കാന്‍ കവളിമാവു റോഡിലും വെട്ടിക്കാവുങ്കല്‍ കവലയിലും ഹമ്പുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: