കടുത്തുരുത്തി: പെരുവയില്‍ ഡിവൈഎഫ്ഐ നടത്തികൊണ്ടിരിക്കുന്ന ഗുണ്ടായിസവും ദളിത് പീഡനവും അവസാനിപ്പിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.സിഎസ്ഡിഎസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ വിവിധ പോലീസ് സേ്റ്റഷനുകളില്‍ ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.
ഇവര്‍ക്കെതിരെ ഗുണ്ടാ ആക്റ്റ് പ്രകാരം കേസെടുക്കണമെന്നും ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന് ആവശ്യപ്പെട്ടു. ആര് മധു അദ്ധ്യക്ഷത വഹിച്ചു.പി സി രാജേഷ്,ടി എന്‍ പ്രതാപന്,സുരേഷ് കുമാര്‍, മനോജ് കുമാര്‍, ഷിബു കെ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: