കോട്ടയം: പ്രവാസിമലയാളിയും എം.കെ നീലകണ്ഠപിള്ളയുടെ മകനുമായ ഡോ. സി.എന്‍.എന്‍ നായരുടെ പുസ്തക പ്രകാശനം ഇന്നു നടക്കും. ബാല്യം ദീപ്തം( എന്റെ ഏറ്റുമാനൂര്‍ സ്മരണകള്‍) എന്ന പുസ്തകത്തിന്റെ പ്രകാശനം രാവിലെ പത്തിന് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തിലാണ് നടക്കുക. കെ. സുരേഷ് കുറുപ്പ് എം എല്‍.എ പുസ്തക പ്രകാശന കര്‍മം നിര്‍വഹിക്കും. ആദ്യ പതിപ്പ് കേരള സാഹത്യ അക്കാദമി അവാര്‍ഡ് ജേതാവ് റ്റി.ജി വിജയകുമാര്‍ ഏറ്റുവാങ്ങും. മുഞ്ഞനാട് പത്മകുമാര്‍ പുസ്തക പരിചയം നടത്തും. സുരേഷ് കുറുമുള്ളൂര്‍ ഗ്രന്ഥകാരനെ പരിചയപ്പെടുത്തും. എന്‍. അരവിന്ദാക്ഷന് നായര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ അനീഷ് വി നാഥ്, ഏറ്റുമാനൂര്‍ ശിവകുമാര്‍, എസ്. ഹരീഷ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. യോഗത്തില്‍ ബാലഗോപാലന് പേരൂര്‍ സ്വാഗതവും സുരേഷ് പിള്ള നന്ദിയും പറയും. 1.30 ന് കവിയരങ്ങ് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: