യെച്ചൂരിയെ കശക്കി ട്രോളി ജനം

Tuesday 13 June 2017 10:34 pm IST

യെച്ചൂരിയുടെ തിരുവനന്തപുരത്തെ പൊതുസമ്മേളനം

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സാമൂഹ്യമാധ്യമങ്ങളില്‍ ജനം അക്ഷരാര്‍ഥത്തില്‍ വിമര്‍ശിച്ച് നശിപ്പിച്ചു. യുപി തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാരിനുള്ള മൂന്നാമത്തെ തലാഖായിരിക്കുമെന്നാണ് തിരുവനന്തപുരത്ത് പാര്‍ട്ടി കേന്ദ്രക്കമ്മറ്റിക്ക് മുന്നോടിയായുള്ള പൊതുസമ്മേളനത്തില്‍ യെച്ചൂരി പ്രഖ്യാപിച്ചത്.

പ്രസംഗത്തിലുടനീളം മോദിയെ പരിഹസിക്കാനും യെച്ചൂരി മടിച്ചില്ല. ഇന്നലെ ഫലം വന്നതുമുതല്‍ പത്രങ്ങളില്‍ വന്ന, യെച്ചൂരി പ്രസംഗത്തിന്റെ കട്ടിങ്ങ് എടുത്തിട്ട് യെച്ചൂരിയെ പരിഹസിച്ചും വിമര്‍ശിച്ചുമുള്ള കമന്റുകളായിരുന്നു. ഇതിവിടെ കിടക്കട്ടെ, വല്ല സഖാക്കള്‍ക്കും ഓര്‍മ്മിക്കാനെന്നായിരുന്നു ഒരു കമന്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.