ആഹ്ലാദത്തിമിര്‍പ്പില്‍, ആവേശപൂര്‍വ്വം

Tuesday 13 June 2017 11:10 pm IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വന്‍ മുന്നേറ്റത്തില്‍ കോഴിക്കോട് ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആഘോഷത്തിമിര്‍പ്പ്. വാദ്യാഘോഷങ്ങള്‍ക്കനുസരിച്ച് നൃത്തം ചവുട്ടിയും പടക്കങ്ങള്‍ പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. നഗര-ഗ്രാമഭേദമന്യേ നടന്ന പ്രകടനങ്ങളില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കോഴിക്കോട് നഗരത്തില്‍ നടന്ന പ്രകടനം തളി ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു. സംസ്ഥാനസെക്രട്ടറി വി.കെ. സജീവന്‍, ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, പി. ഹരിദാസ്, ശോഭാരാജന്‍, ബിന്ദു കക്കോടി, അഡ്വ. രമ്യമുരളി, പ്രബീഷ് മാറാട്, കെ.പി. ശിവദാസ്, സുരേഷ്‌കുമാര്‍, കെ. ഷൈബു, വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ വി.കെ. സജീവന്‍, പി. ജിജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നോട്ടുപിന്‍വലിക്കല്‍ ഉള്‍പ്പെടെയുളള ധീരമായ നിലപാടുകള്‍ക്ക് ജനകീയക്കോടതിയില്‍ കിട്ടിയ അംഗീകാരമാണ് യുപി ഉള്‍പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലമെന്ന് വി.കെ. സജീവന്‍ പറഞ്ഞു. ബാങ്കില്‍ ക്യൂ നിന്നവര്‍ മോദിയെ ക്യൂ നിന്ന് പരാജയപ്പെടുത്തുമെന്നായിരുന്നു ബിജെപി വിരോധികള്‍ പറഞ്ഞിരുന്നത്. പക്ഷേ മോദിയുടെ ധീരമായ നിലപാടുകള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. യുപിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേയും മണിപ്പൂരിലേയും ബിജെപി മുന്നേറ്റം കേരളത്തിനുള്ള ചുണ്ടുപലകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി അത്തോളി പഞ്ചായത്ത് കമ്മിറ്റി നടത്തിയ ആഹ്ലാദ പ്രകടനത്തിന് മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍.എം. കുമാരന്‍, പഞ്ചായത്ത് പ്രസിഡന്റ് സി. ലിജു, എസ്‌സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഭരതന്‍, വിദ്യാസാഗര്‍, ടി.കെ. കൃഷ്ണന്‍, കെ.പി. വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി മുക്കത്ത് നടത്തിയ ആഹഌദം പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ്, പി. പ്രേമന്‍, സി.കെ. വിജയന്‍, അനില്‍കുമാര്‍ എടക്കണ്ടി, എം.ഇ. രാജന്‍, ടി.കെ. വേലുക്കുട്ടി, എം.പി. സുധീര്‍, സുധാകരന്‍ കപ്പടച്ചാലില്‍, മോഹനന്‍ കോഴഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി പയ്യോളി നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യോളി ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. സി.പി. രവീന്ദ്രന്‍, കെ.എം. ശ്രീധരന്‍, വി. കേളപ്പന്‍, പി. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിജെപി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കാരാടി ചുങ്കം വഴി പഴയബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ആഹഌദ പ്രകടനത്തിന് കെ. പ്രഭാകരന്‍ നമ്പ്യാര്‍, ഗിരീഷ് തേവള്ളി, കെ.പി.ശിവദാസന്‍, എ. ടി. സുധി, ഒ.കെ. ഷാജി, വത്സന്‍ മേടോത്ത്, വി.പി.രാജീവന്‍, കെ.പി.രമേശന്‍, കെ.കെ. ബി ല്‍ജു, സി.കെ. സന്തോഷ്, കെ.പി. നിധിന്‍, കെ.ബി. ലിജു, എ.കെ.ബവീഷ്, ടി.സി. ലിനീഷ് ബാബു, ടി.ടി. ബിജീഷ്, എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപിയുടെ ഉജ്ജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ ബാലുശ്ശേരി ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് എംസി ശശീന്ദ്രന്‍, ടി ബാലസോമന്‍, എന്‍.പി രാമദാസ്, രാജേഷ് കായണ്ണ, വട്ടക്കണ്ടി മോഹനന്‍, ആര്‍.എം കുമാരന്‍, ടി സദാനന്ദന്‍, ഇ പ്രകാശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊടുവള്ളി ബി.ജെ.പി നഗരസഭാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു പടി പുരക്കല്‍ പ്രസംഗിച്ചു. നഗരസഭ കമ്മിറ്റി പ്രസിഡന്റ് കെ.വി. അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി വടകര മണ്ഡലം കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. വടകര ടൌണില്‍ നടന്ന പ്രകടനത്തിന് പി എം അശോകന്‍,കടത്തനാട്ബാലകൃഷ്ണന്‍ സി പി ചന്ദ്രന്‍ അഡ്വ.എം രാജേഷ് അടിയേരിരവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.