അത്തോളി: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന അത്തോളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ സ്ത്രീ കൂട്ടായ്മയില്‍ കിണറുകളില്ലാത്ത വീട്ടുകാര്‍ക്ക് കിണര്‍ നിര്‍മ്മിച്ച് നല്‍കും. പദ്ധതിയുടെ ഭാഗമായി ചെമ്മരത്തൂര്‍ ഭാസ്കരന്റെ വീട്ടുവളപ്പില്‍ കിണര്‍കുഴിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിപ്രകാരമാണ് കിണര്‍നിര്‍മ്മാണം. എ.എം. ബിന്ദുവിന്റെ നേതൃത്വത്തില്‍ സുനിത സി, കെ.പി.എം. ശോഭന, ഇ. മയ്യായി, പി.ടി. സുനിത, ഇ. ദേവി, കെ.കെ. ബേബി, പി.എം. ശോഭ, ടി.കെ വത്സല, കെ.എം. ശാരദ, ടി.കെ. അരുത്തായി, സി.സരോജിനി, സി.എം. സുലോചന തുടങ്ങി 15ഓളം സ്ത്രീ തൊഴിലാളികളും മലയില്‍ ബാബു, കെ.എം. രാഘവന് എന്നിവരും കിണര്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: