കൊച്ചി: മണിചെയിന്‍ മാതൃകയില്‍ വൈറ്റില ഗോള്ഡ്സൂക്കിലും എറണകുളം ബീരാന്‍കുഞ്ഞ് റോഡില്‍ സിറ്റി മെമ്മോറിയല്‍ ബില്‍ഡിങ്ങിലും പ്രവര്‍ത്തിച്ചിരുന്ന മള്ട്ടിലെവല്മാര്ക്കറ്റിങ്ങ് കമ്പനിയായ ഇഷ ആലപ്പാട്ട് എന്ന സ്ഥാപനം പോലീസ് റെയ്ഡ് ചെയ്തു. നടത്തിപ്പുകാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നൗഷാദ്, ടോണി, മൂസ എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരെ കോടതി റിമാന്റ് ചെയ്തു. ഇതിലെ പ്രധാന പ്രതികളായ ബാബു ആലപ്പാട്ട്, സജീവന് മുണ്ടയ്ക്കല്‍ എന്നിവരെ പോലീസ് തിരയുന്നു. റെയ്ഡില്‍ മണിചെയിന്‍ മാര്‍ക്കറ്റിങ്ങ് രേഖകളും മറ്റും പോലീസ് പിടികൂടി. എറണാകുളം കണ്‍ട്രോള്‍റൂം അസിസ്റ്റന്റ് കമ്മീഷണര്‍ ശ്യാംലാലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കേരളത്തിനു അകത്തും, പുറത്തും, വിദേശത്തുനിന്നും ഈ പദ്ധതിയില്‍ നിരവധി ആളുകള്‍ അംഗമായിട്ടുണ്ട്. 5000 രൂപ, 10000 രൂ, 25000 രൂപ 50000 രൂപ 100000 രൂപ എന്നിങ്ങനെ അഞ്ച് പദ്ധതികളാണ് നടത്തിയിരുന്നത്. ഈ പദ്ധതിയില്‍ അംഗമാകുമ്പോള്‍ നല്‍കുമെന്ന് പറഞ്ഞിരുന്ന വജ്ര, സ്വര്‍ണ്ണ ആഭരണങ്ങള്‍ പലതും വ്യാജമായിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു.
ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.വി.വിജയനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശിന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് സംഘടിപ്പിച്ചത്. എറണാകുളം കണ്‍ട്രോള്‍റൂം അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് കേസിന്റെ അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: