പള്ളുരുത്തി: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വീട്ടില്‍ സൂക്ഷിച്ച് വില്പ്പനനടത്തിപ്പോന്ന യുവാവിനെ
എക്സൈസ് സംഘം പിടികൂടി. പള്ളുരുത്തി തങ്ങള്‍ നഗറില്‍
സുല്‍ത്താന്‍ വീട്ടില്‍ ഖലീലാണ് (39) പിടിയിലായത്.
മൂവ്വായിരത്തോളം വരുന്ന പുകയില പാക്കറ്റുകളാണ് ഇയാളുടെ
വീട്ടില്‍ നിന്നും കണ്ടെടുത്തത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇയാള്‍
പ്രധാനമായും ലഹരി വസ്തുക്കള്‍ വിതരണം ചെയ്തിരുന്നതെന്നു് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോപ്രൊഡക്ട് ആക്റ്റ് പ്രകാരം
പ്രതിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
തമിഴ്നാട്ടില്‍ നിന്നും പാഴ്സല്‍ സര്‍വ്വീസ് വഴി കൊച്ചിയിലെത്തിച്ച് കൈമാറ്റം ചെയ്തെടുക്കുകയായിരുന്നു പതിവ്.
ഇയാള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു നല്കുന്ന തമിഴ്
നാട് സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു.
പുകയില ഉല്‍പ്പന്നങ്ങള്‍ പ്രതിയെക്കൊണ്ടു തന്നെ പാക്കറ്റില്‍ നിന്നും മാറ്റി നശിപ്പിക്കുകയായിരുന്നു. വിപണിയില്‍ ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഉല്‍പ്പന്നങ്ങള്‍
കൊച്ചി എക്സൈസ് സിഐ: ടി. പി. ജോര്‍ജ്ജിനു കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് മസൂദ്, പി.എല്‍. ജോര്‍ജ്, പി. എല്‍. ജോര്‍ജ്ജ്, സിവില്‍ ഓഫീസര്‍മാരായ അനില്‍കുമാര്‍, ഷാജഹാന്, അജയന് എന്നിവരും റെയ്ഡില്‍
പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: