ഇംഫാല്‍: മണിപ്പൂരിൽ ബിജെപി സർക്കാരിന് സാധ്യത. നാല് സീറ്റുകള്‍ വീതമുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടും ബിജെപിയെ പിന്തുണക്കാനാണ് സാധ്യത.
60 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 31 എന്ന സംഖ്യ തികയ്ക്കാന്‍ കോണ്‍ഗ്രസിന് മൂന്നു പേരുടെ പിന്തുണ മാത്രം മതി. എന്നാല്‍ അത് ലഭിക്കാനുള്ള സാധ്യത ബിജെപിയെ അപേക്ഷിച്ച് കുറവാണ്. സഭയില്‍ കോണ്‍ഗ്രസിന് 28 ഉം ബിജെപിക്ക് 21 ഉം സീറ്റാണുള്ളത്.
ഇതില്‍ എന്‍പിപി അവരുടെ സഖ്യകക്ഷിയുമാണ്. ഈ രണ്ട് പാര്‍ട്ടികളും ബിജെപി നേതൃത്വം നല്കുന്ന വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യമെന്ന കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലുള്ള പാര്‍ട്ടികളാണ്. എന്‍പിഎഫ് നേതാക്കള്‍ ശനിയാഴ്ച രാത്രി കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഈ രണ്ട് കക്ഷികളുടെ പിന്തുണ ഉറപ്പായാല്‍ ബി.ജെ.പിക്ക് 29 പേരുടെ പിന്തുണയാകും. പിന്നെ
ലോക് ജനശക്തി പാര്‍ട്ടിക്ക് ഒരംഗമുണ്ട്. പിന്നെ ശേഷിക്കുന്നത് ഒരു തൃണമൂല്‍ അംഗവും ഒരു സ്വതന്ത്രനുമാണ്. ഈ മൂന്നു പേരില്‍ രണ്ട് പേരുടെ പിന്തുണ ഉറപ്പിച്ചാല്‍ ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: