ന്യൂയോര്‍ക്ക്: രാജിവയ്ക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ വംശജനായ ന്യൂയോര്‍ക്ക് അറ്റോര്‍ണിയെ ട്രംപ് പുറത്താക്കി. പ്രീത് ഭരാരെയെയണ് ട്രംപ് ഭരണകൂടം പുറത്താക്കിയത്. ഭരാരെയേട് നേരത്തെ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജി ആവശ്യപ്പെട്ടിരന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കല്‍.
തെരഞ്ഞെടുപ്പിനു ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ഭരാരെ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ച 46 അറ്റോര്‍ണിമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന്റെ പട്ടികയില്‍ ഭരാരെയും ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: