ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലേയും വിജയത്തില്‍ ഒരു പുതിയ ഇന്ത്യ ഉദയം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 125 കോടി ഇന്ത്യാക്കാരുടെ ശക്തിയും നൈപുണ്യവും ചേര്‍ന്നുള്ള ഒരു പുതിയ ഇന്ത്യയായിരിക്കും ഇത്.വികസനമായിരിക്കും പുതിയ ഇന്ത്യയുടെ മുഖമുദ്രയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ആം വാര്‍ഷികം 2022ല്‍ ആഘോഷിക്കുമ്പോള്‍, രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്കും സര്‍ദാര്‍ വല്ലഭായി പട്ടേലിനും ഡോ.അംബേദ്കറിനും അഭിമാനിക്കാവുന്ന തരത്തിലുള്ള ഇന്ത്യയെ നിര്‍മിക്കണം- മോദി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനമികവിനും വികസന അജന്‍ഡയ്ക്കും ജനങ്ങള്‍ നല്കിയ അംഗീകാരമാണ് തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്രവിജയമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: