മുഹമ്മ: ജൈവകൃഷിയുടെ പ്രോത്സാഹത്തിനും വ്യാപനത്തിനുമായി എസ്ഡി ഫൗണ്ടേഷന്റെ എട്ടാമത് അക്ഷയശ്രീ പുരസ്കാരദാന സമ്മേളനം എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
2016ലെ മികച്ച ജൈവകര്‍ഷകനുള്ള പുരസ്കാരം കണ്ണൂര്‍ സ്വദേശി എന്‍. ഷിംജിത്തിനു നല്കി. കൂടാതെ പതിമൂന്ന് ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച ജൈവ കര്‍ഷകര്‍ക്ക് 25000 രൂപയും പുരസ്കാരങ്ങളും വിതരണം ചെയ്തു. ജൈവകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് 27 പ്രോത്സാഹനപുരസ്കാരങ്ങളും 15 പ്രത്യേക പുരസ്കാരങ്ങളും നല്കി.
പുരസ്കാരജേതാക്കളില്‍ മൂന്ന് മുതിര്‍ന്ന കര്‍ഷകരും മൂന്ന് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. ഗവ. എച്ച് എസ് എസ് കണ്ണൂര്‍, ജിയുപി സ്കൂള്‍ പാലക്കാട്, സിഎംഎസ് എല്‍പി സ്കൂള്‍ മുഹമ്മ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്.
കുമാരി ഷിബുലാല്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജിങ്ങ് ട്രസ്റ്റി എസ്.ഡി ഷിബുലാല്‍ ആശംസയര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: