ആലപ്പുഴ: അരൂര്‍ മുതല്‍ തോട്ടപ്പള്ളിവരെ തപാല്‍ ഡിവിഷന്റെ പരിധിയിലുള്ള തപാല്‍ ഓഫിസുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിനായി 21നു രാവിലെ 10 മുതല്‍ ആലപ്പുഴയില്‍ തപാല്‍ അദാലത്ത് നടത്തും. തപാല്‍ സൂപ്രണ്ടിന്റെ ഓഫിസിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. തപാല്‍ വിതരണം, റജിസ്ട്രേഷന്, പാര്‍സല്‍, മണിഓര്‍ഡര്‍, സേവിങ്സ് ബാങ്ക് മുതലായ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികള്‍ പരിഗണിക്കും. പരാതികള്‍ എഴുതി 17നു മുന്‍പു കിട്ടത്തക്ക വിധത്തില്‍ മാനേജര്‍, കസ്റ്റമര്‍ കെയര്‍ സെന്റര്‍, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസ്, ആലപ്പുഴ ഡിവിഷന്, ആലപ്പുഴ 688012 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ടു കൊടുക്കുകയോ ചെയ്യണം. തപാല്‍ അദാലത്ത് എന്നു കവറിന്റെ പുറത്തു രേഖപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: