എടത്വ: യോഗക്ഷേമ സഭ ജില്ലാ ആസ്ഥാന മന്ദിര നിര്‍മാണ പദ്ധതി ധനശേഖരണോദ്ഘാടനം,സമഗ്ര ഇന്‍ഷുറന്‍സ് സാന്ത്വനം ചികില്‍സ–വിദ്യാഭ്യാസ നിധി ഉദ്ഘാടനം എന്നിവയും അര്‍ധ വാര്‍ഷിക കൗണ്‍സില്‍ യോഗവും നടന്നു. യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എന്‍.നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ബി. ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു.
പനയന്നൂര്‍ കാവ് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദര്‍ശി ആനന്ദന് നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി പ്രഫ. സദാശിവന് നമ്പൂതിരിയും സാന്ത്വനം പദ്ധതി പ്രഫ. ഈശ്വരന് നമ്പൂതിരിയും ഉദ്ഘാടനം ചെയ്തു. മണ്ണാറശാല നാഗരാജ ക്ഷേത്രം മാനേജര്‍ എം.എന്‍. നാരായണന് നമ്പൂതിരി ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി ഡോ. ഇ.കൃഷ്ണന് നമ്പൂതിരി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ ജിജിമോന് പി. അലക്സ്, എസ്.സുബ്രഹ്മണ്യ മൂസ്സത്, വിനോദ്, പി.എന്‍.കൃഷ്ണന് പോറ്റി, കെ.പി. വിഷ്ണു നമ്പൂതിരി, സാവിത്രി അന്തര്‍ജനം, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സാവിത്രി അന്തര്‍ജനം, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ഗിരിജ ആനന്ദ്, സോനു നമ്പൂതിരി, ശ്രീനന്ദ്, എസ്. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: