മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ നേതൃത്വത്തില്‍ കരകളുടെ ക്രമം അനുസരിച്ചുള്ള എതിരേല്‍പ്പ് മഹോത്സവം ആരംഭിച്ചു. ഇന്നലെ ഈരേഴ തെക്ക് ഹൈന്ദവ കരയോഗത്തിന്റെ നേതൃത്വത്തില്‍ ചെട്ടികുളങ്ങര ഭഗവതിയുടെ മുടി എഴുന്നള്ളത്തോടുകൂടി കോയിക്കത്തറയില്‍ നിന്നും ആരംഭിച്ച ഉരുളിച്ച ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി.
കണ്‍വന്‍ഷന്റെ നേതൃത്വത്തിലുള്ള ഹിന്ദുമത കണ്വന്ഷന് ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. രാഘവന് ഉദ്ഘാടനം ചെയ്തു. കണ്വന്ഷന് പ്രസിഡന്റ് എം.കെ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്. രാജേഷ്കുമാര്‍, എം. മനോജ്കുമാര്‍, പി.കെ. റജികുമാര്‍, എഒ ശ്രീകമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സേവ, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം, നാടകം, എതിരേല്പ് വരവ് എന്നിവ നടന്നു.
ഇന്ന് ഈരേഴ വടക്ക് ഹൈന്ദവ കരയോഗത്തിന്റെ നേതൃത്വത്തില്‍ വൈകിട്ട് മൂന്നിന് ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഉരുളിച്ച ഘോഷയാത്ര ക്ഷേത്രത്തില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: