ഇടുക്കി: കുളമാവ് സ്റ്റേഷന് ഇന്ന് മുതല്‍ വനിത എസ്ഐ നിയന്ത്രിക്കും. ഇതോടെ ജില്ലയില്‍ തന്നെ രണ്ടാമതായി വനിത പ്രിന്‍സിപ്പല്‍ എസ്ഐ ചാര്‍ജെടുക്കുന്ന സ്റ്റേഷനായി കുളമാവ് മാറിയിരിക്കുകയാണ്. തങ്കമണിയിലെ പ്രിന്‍സിപ്പല്‍ എസ്ഐയായിരുന്ന ജയശ്രീ ആണ് ഇന്ന് രാവിലെ 9 ന് ഇവിടെ ചാര്‍ജെടുക്കുന്നത്. 91 ബാച്ചിലെ അംഗമായ ജയശ്രീ മുന്‍പ് നിരവധി സ്റ്റേഷനുകളില്‍ ജോലി നോക്കിയിട്ടുണ്ട്.
തങ്കമണിയില്‍ ഇനി മുതല്‍ വനിത എസ്ഐ പോസ്റ്റ് ഇല്ലാതെ വരുന്നതോടെ ജില്ലയിലെ ഏക വനിത എസ്ഐ സ്റ്റേഷനും കുളമാവായി മാറും. നിലവില്‍ രണ്ട് വനിത പോലീസുകാരടക്കം 30 ഓളം ജീവനക്കാരാണ് കുളമാവില്‍ ജോലി നോക്കുന്നത്. കുളമാവ് എസ്ഐയായിരുന്ന ജോണ്സണ്-ന് ദേവികുളത്തിന്റെ ചാര്‍ജാണ് നല്‍കിയിരിക്കുന്നത്. ഇദ്ദേഹം ഇന്ന് ഇവിടെ നിന്നും ചാര്ജൊഴിയും.
തൊടുപുഴയിലെ അഡീ. എസ്ഐ പൗലോസിനാണ് തങ്കമണിയുടെ ചുമതല. കരിങ്കുന്നം എസ്ഐ ക്ലീറ്റസ് കെ ജോസഫിന് ഇടുക്കിയ്ക്കും സ്ഥാനമാറ്റം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: