കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു

Sunday 12 March 2017 9:28 pm IST

വണ്ണപ്പുറം:  വണ്ണപ്പുറത്ത് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. ജലവിതരവും തടസ്സപ്പെട്ടു. ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പ്രധാന പൈപ്പാണ് 40 ഏക്കര്‍ മീന്‍മുക്കിന് സമീപം പൊട്ടിയത്. റോഡിന്റെ വശത്തിന് ചേര്‍ന്ന് പൈപ്പ് പൊട്ടിയതോടെ ശക്ത മായ വെള്ളപ്പാച്ചിലാണ് ഉണ്ടായത്. ഇതിന് 150 മീറ്റര്‍ മാത്രം അകലെ മുണ്ടന്‍മുടി റ്റി വി സെന്ററിലാണ് ഇതിന്റെ ഭാഗമായുള്ള വലിയ ടാങ്കുള്ളത്. വാല്‍വ് സ്ഥാപിക്കാത്തതിനാല്‍ പൊട്ടിയ ഭാഗത്തൂടെ ടാങ്കിലെ മുഴുവന്‍ വെള്ളവും ഒഴുകി തീര്‍ന്ന ശേഷമാണ് ഒഴുക്ക് നിലച്ചത്. ഇതിന് തൊട്ട് താഴെയുള്ള വീടിന്റെ മുറ്റവും റോഡും കല്ലും ചെളിയും കൊണ്ട് നിറഞ്ഞ് കിടക്കുകയാണ്. 100 കണക്കിന് കുടുംബങ്ങള്‍ക്ക് ജല വിതരണം നടത്തിയിരുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി വണ്ണപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏകദേശം 28 ഓളം ഇടങ്ങളില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നതായി നേരത്തെ തന്നെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മീറ്റര്‍ വയ്ക്കാതെ കണക്ഷന്‍ നല്‍കിയതിനും കോണ്‍ട്രാക്ടര്‍ ആരോപണം നേരിട്ടിരുന്നു. പൈപ്പ് പൊട്ടിയതോടെ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.