ബിജെപി തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദപ്രകടനം

Sunday 12 March 2017 10:17 pm IST

പാലാ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് നാല് സംസ്ഥാനങ്ങളില്‍ ഭരണം ഉറപ്പാക്കിയ ബിജെപി വിജയത്തില്‍ പാല നിയോജകമണ്ഡലം കമ്മറ്റി ആഹ്‌ളാദപ്രകടനം നടത്തി. പ്രകടനത്തിന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍ നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട്, ജനറല്‍ സെക്രട്ടറിമാരായ ജി. രഞ്ജിത്ത്, അനില്‍നാഥ്, വൈസ്പ്രസിഡന്റ് ബാലകൃഷ്ണന്‍ പരിയാത്ത്, ദീപു രാമപുരം, സെക്രട്ടറിമാരായ സരീഷ് കുമാര്‍ എലിക്കുളം, കെ.കെ. സജീവ്, ട്രഷറര്‍ അനില്‍ പല്ലാട്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം, ന്യൂനപക്ഷ മോര്‍ച്ച ജനറല്‍ സെക്രട്ടറി തോമസ് മത്തായി, പട്ടികജാതി മോര്‍ച്ച പ്രസിഡന്റ് അഖില്‍കുമാര്‍, ബിജെപി ജില്ലാ കമ്മിറ്റിയംഗം മായദേവി, കര്‍ഷകമോര്‍ച്ച ജില്ലാസെക്രട്ടറി വി.ജി. ദിവാകരന്‍, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ബിമല്‍ വിജയനാഥ്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിനീഷ്, പഞ്ചായത്ത് മെമ്പര്‍മാരായ, ലാലു, സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. രാമപുരം: രാമപുരം മണ്ഡലം കമ്മിറ്റിയുടെ ആഹ്ലാദപ്രകടനത്തിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഏഴാച്ചേരി, ജയന്‍ കരുണാകരന്‍, മനോജ് ബി തടത്തില്‍, ഹരികൃഷ്ണന്‍ ഏഴാച്ചേരി, രാജന്‍ താഴതുരുത്തില്‍, സന്തോഷ് കുറിഞ്ഞി, ജോഷി ഉപ്പുമാക്കല്‍, എം. കെ. രാജു മണ്ണൂര്‍, മദനമോഹനന്‍ ശ്രീശൈലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.