ചങ്ങനാശേരി: എംസിറോഡില്‍ തുരുത്തിയില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പുന്നമൂട് ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് പൊതുജനസേവന ജാഗ്രതാസമിതി ആവശ്യപ്പെട്ടു. കാവാലം മുളക്കാംതുരുത്തി റോഡും, മലകുന്നം തുരുത്തിറോഡും സംഗമിക്കുന്ന പുന്നമൂട് ജംഗ്ഷനില്‍ സൂചനാലൈറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം നാളുകളായിട്ടുണ്ട്. പൊതുജനസേവന ജാഗ്രതാ സമിതി പ്രസിഡന്റ് ബിജു മങ്ങാട്ടുമഠം അധ്യക്ഷത വഹിച്ചു. വിപിന്‍ ബാബു വടക്കേടത്ത്, ടി.എം രമേശന്, ചിന്തുകുമാര് ചീരംചിറ, ശശികുമാര്‍, മോനച്ചന്, അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: