ഉത്തരേന്ത്യയിലെ ബിജെപി വിജയം ജില്ലയില്‍ ആഹ്ലാദം അലതല്ലി

Tuesday 13 June 2017 7:04 pm IST

കാഞ്ഞങ്ങാട്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തി. ജില്ല പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജന.സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറിമാരായ എം.ബല്‍രാജ്, ബളാല്‍ കുഞ്ഞിക്കണ്ണന്‍, ശോഭന ഏച്ചിക്കാനം, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് ഇ.കൃഷ്ണന്‍, ബിജെപി മണ്ഡലം പ്രസിഡണ്ട് എന്‍.മധു, സെക്രട്ടറിമാരായ മനുലാല്‍ മേലത്ത്, പ്രേംരാജ്, അശോകന്‍ മേലത്ത്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പി.മനോജ്, എന്‍.അശോക് കുമാര്‍, സി.കെ.വത്സന്‍, എച്ച്.സുകന്യ, ഉണ്ണിക്കൃഷ്ണന്‍ കല്യണ്‍ റോഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നീലേശ്വരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ക്കുണ്ടായ അഭൂതപൂര്‍വ്വമായ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. കോണ്‍മെന്റ് ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് മണ്ഡലം ജന സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്‍, സെക്രട്ടറി പി.യു.വിജയകുമാര്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് പി.വി.സുകുമാരന്‍, വി.കൃഷ്ണകുമാര്‍, പി.മോഹനന്‍, സന്തോഷ് മന്ദം പുറം, രാജന്‍ ചായ്യോത്ത്, പി.രാജേഷ്, ബാലകൃഷണന്‍ മൂന്നാം കുറ്റി, ശൈലേഷ് കളത്തില്‍, കെ.വി.ചിന്തുരാജ്, സുരേന്ദ്രന്‍ കുഞ്ഞാലിന്‍കീല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ക്കറ്റ് ജംഗ്ഷനില്‍ പ്രകടനം അവസാനിച്ചു. തൃക്കരിപ്പൂര്‍: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച തൃക്കരിപ്പൂരില്‍ ആഹ്ലാദ പ്രകടനം നടന്നു. തൃക്കരിപ്പൂര്‍ മാരാര്‍ജി മന്ദിരത്തില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് മുതിര്‍ന്ന നേതാക്കളായ കെ.കുഞ്ഞിരാമന്‍ കൃഷ്ണന്‍ നായര്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്‌കുമാര്‍. മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ശശിധരന്‍, ടി.ഗംഗാധരന്‍, ഇ.രാമചന്ദ്രന്‍, യു.രാജന്‍, പി.പി.കുഞ്ഞിക്കണ്ണന്‍,എന്നിവര്‍ നേതൃത്വവും നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.