തിരുവനന്തപുരം: തിക്കുറിശ്ശി ജന്മശതാബ്ദി ആഘോഷവും മാധ്യമ, സാഹിത്യ അവാര്‍ഡ് ദാനവും ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 5 ന് വിജെറ്റി ഹാളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലന് 2016 ലെ ഫൗണ്ടേഷന് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
സിബി കാട്ടാമ്പള്ളി, ശിവാകൈലാസ്, ജന്മഭൂമി (ആരോഗ്യ ക്ഷേമ റിപ്പോര്‍ട്ടിംഗ്), അമൃത ടിവി (ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടര്‍), ഷീജ. എസ്, ജനം ടിവി (സാമൂഹ്യ വിമര്‍ശന പരിപാടി, ‘പൊളിച്ചെഴുത്ത്’), തുടങ്ങിയവര്‍ക്ക് ഈ വര്‍ഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷന് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രഭാവര്‍മ്മയെ ചടങ്ങില്‍ ആദരിക്കും. കവി ചുനക്കര രാമന്‍കുട്ടി തിക്കുറിശ്ശി അനുസ്മരണം നടത്തും. ഫൗണ്ടേഷന് പ്രസിഡന്റ് ആറ്റിങ്ങല്‍ വിജയകുമാര്‍, സെക്രട്ടറി രാജന് വി. പൊഴിയൂര്‍, ചെയര്മാന് ബേബി മാത്യു സോമതീരം, വൈസ് ചെയര്മാന് രാജീവ് ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: