ലണ്ടന്‍:മാഞ്ചസ്റ്റര്‍ സിറ്റി എഫ്.എ കപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.മിഡില്ബ്രോയെ ഏകപക്ഷിയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അവര്‍ സെമിയില്‍ കടന്നത്.
ഡേവിഡ് സില്‍വയും സെര്‍ജിയോ അഗ്യൂറയുമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയത്.
ലോക നിലവാരമുളള കളിക്കാരെ ഇറക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി മിഡില്‍ ബ്രോ്െക്കതിരേ മത്സരിക്കാനിറക്കിയത്.പ്രീമിയര്‍ ലീഗില്‍ ഇതുവരെ ഒറ്റ മത്സരത്തിലും വിജയിക്കാത്ത മിഡില്‍ ്ബ്രോ സിറ്റിയുടെ വമ്പന്‍ താരനിരയെകണ്ട് ഞെട്ടി.അനായാസം അവര്‍ തോല്‍വിയും സമ്മതിച്ചു.
മുന്നാം മിനിറ്റില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ നേടി.സില്‍വയാണ് പന്ത് ഗോള്‍ വര കടത്തിവിട്ടത്. ആദ്യപകുതിയില്‍ സിറ്റി ഒരുഗോളിന് മുന്നിട്ടുനിന്നു.രണ്ടാം പകുതയില്‍ രണ്ടാം ഗോളും നേടി സിറ്റി വിജയമുറപ്പിച്ചു.സെയന്‍ നല്കിയ ഒന്നാന്തരം പാസ് അഗ്യൂറോ ഗോള്‍ വലയിലേക്ക് വഴി തിരിച്ചുവിട്ടു.
എഫ് എ കപ്പിന്റെ സെമിയില്‍ കടന്നതില്‍ സന്തോഷമുണ്ടെന്ന് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് ഗാര്‍ഡിയോള പറഞ്ഞു. മികച്ച പ്രകടനമാണ് ടീം കാഴചവച്ചത്.ആദ്യമിനിറ്റുമുതല്‍ ഞങ്ങള്‍ക്കായിരുന്നു ആധിപത്യമെ്ന്നും കോച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: