ബിര്‍മിംഗ്ഹാം: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലീ ചോങ് വീ കിരീടം നേടി.ഫൈനലില്‍ ലീ ചോങ് വീ ചൈനയുടെ ഷീ യൂക്വിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.സ്കോര്‍ 21-12,21-10.
ഇതു നാലാം തവണയാണ് ലീ ചോങ് വീ ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡിമിന്റണില്‍ കീരിടം നേടുന്നത്.ലീ ചോങ് സെമിയില്‍ തായ്വാന്റെ
ചിയു ടീന്‍ ചെന്നിനെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്.സ്കോര്‍:10-21,21-14,21-9.
സെമിയില്‍ ഷീ യുക്വി നേരിട്ടുളള സെറ്റുകള്‍ക്ക് മൂന്ന് തവണ ഒളിമ്പിക് ചാമ്പ്യനായ ചൈനയുടെ ലിന് ഡാനെ പരാജയപ്പെടുത്തി.സ്കോര്‍ 24-22,21-10
വനിതകളുടെ ഫൈനലില്‍ ഒന്നാം സീഡ് തയ് സൂ യിങ് ഇന്റാനോണിനെ നേരിടും.ഇന്റാനോണ്‍ സെമിയില്‍ ജപ്പാന്റെ അകമെ യാമംഗൂസി യെ 22-20,21-16 ന് തോല്‍പ്പിച്ചു. തായ് സു യിംഗ് കൊറിയയുടെ സുങ് ജിയെ ഒന്നിനെതിരേ രണ്ടുസെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്.സ്കോര്‍ 11-21,21-14,21-14
പ്രതികരിക്കാൻ ഇവിടെ എഴുതുക: