സൈനികരുടെ വീരമൃത്യു: രാജ്‌നാഥ് സിങ് ഹോളി ആഘോഷിക്കില്ല

Tuesday 13 June 2017 7:00 pm IST

ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച പന്ത്രണ്ട് സൈനികരോടുള്ള ആദരസൂചകമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ഹോളി ആഘോഷിക്കില്ല. ഛത്തീസ്ഗഢിലെ സുഖ്മയില്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ സിആര്‍പിഎഫ് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ദു:ഖം പ്രകടിപ്പിച്ച രാജ്‌നാഥ് സിങ് ഇന്നലെ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂര്‍ സന്ദര്‍ശിച്ച സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി സഹായം രാജാനാഥ് സിങ് പ്രഖ്യാപിച്ചു. ഭീരുക്കളെപ്പോലെ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു മാവോയിസ്റ്റുകള്‍. സൈനികരുടെ വീരമൃത്യു വെറുതെയാവില്ല. രാജ്‌നാഥ് പറഞ്ഞു. നാളെ താന്‍ ഹോളി ആഘോഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.