ന്യൂദല്‍ഹി: യുപി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരെ ഈ മാസം 16ന് പ്രഖ്യാപിക്കും. ഇരു സംസ്ഥാനങ്ങളിലേയും ബിജെപി എംഎല്‍എമാരുടെ യോഗം 16ന് ചേര്‍ന്ന് മുഖ്യമന്ത്രിമാരെ തീരുമാനിക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനു ശേഷം പാര്‍ട്ടി വക്താവ് അറിയിച്ചു.
യുപിയിലേക്ക് അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യ നായിഡു, ഭൂപേന്ദ്ര യാദവ് എന്നിവരെ നിരീക്ഷകരായി നിയോഗിച്ചു. ഉത്തരാഖണ്ഡിലേക്ക് നരേന്ദ്ര സിങ് തോമര്‍, സരോജ് പാണ്ഡെ എന്നിവരാണ് നിരീക്ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: